ഇൻസ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സുമായി അല്ലു അർജുൻ

292

ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷം ഫോളോവേഴ്‌സ് കടന്നപ്പോൾ തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുൻ തന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും അവരുടെ അവസാനമില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. തന്റെ ഏറ്റവും പുതിയ റിലീസായ "പുഷ്പ: ദി റൈസ്" വലിയ വിജയം ആയതിൻറെ സന്തോഷത്തിൽ ആണ് അദ്ദേഹം ഇപ്പോൾ. 2003ൽ ഗംഗോത്രിയിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻ അടുത്ത വർഷം സുകുമാറിന്റെ ആര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു.
 

Share this story