അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് നടി രേഖ
Sep 14, 2023, 22:36 IST

തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് ബോളിവുഡ് നടി രേഖ. ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തി. ഇയാൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്. എന്നാൽ സൗഹൃദപരമായാണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്. ഒരു ഊഷ്മളമായ പുഞ്ചിരിയോടെയാണ് ആ യുവാവ് താരത്തിൻരെ പ്രതികരണം എടുത്തത്.
