നടി മേനകയുടെ മകള്‍ സംവിധായികയാകുന്നു,'താങ്ക് യു' ഒരുങ്ങുന്നു
Fri, 26 May 2023

നടി മേനകളുടെയും സുരേഷ് കുമാറിന്റെയും മകൾ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് താങ്ക് യു. സുരേഷ് കുമാര്‍ ആണ് മകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നത്. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
പോസ്റ്ററില്‍ സുരേഷ് കുമാറിനെയാണ് കാണാനായത്. ഭാര്യ നഷ്ടമായ 60 കാരനായ ഒരാളുടെ ഒറ്റപ്പെട്ട ജീവിതമാണ് ചിത്രം പറയുന്നത്. ഭാര്യയായി മേനക തന്നെയാണ് സുരേഷ് വേഷമിടുന്നത്. രേവതിയുടെ ഭര്‍ത്താവ് നിതിനും മേനകയുടെ അമ്മയും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രേവതി തന്നെയാണ്. വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സംഗീതം: രാഹുല്‍ രാജ്.