HomeEntertainment"താമര ഫ്ലവർ അല്ല ഫയർ"; മുഖ്യമന്ത്രിയെ പരിഹസിച്ചും വിജയികളെ അഭിനന്ദിച്ചും ലക്ഷ്മിപ്രിയ...

“താമര ഫ്ലവർ അല്ല ഫയർ”; മുഖ്യമന്ത്രിയെ പരിഹസിച്ചും വിജയികളെ അഭിനന്ദിച്ചും ലക്ഷ്മിപ്രിയ | Lakshmipriya

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണപക്ഷത്തെ പരിഹസിച്ചും എൻഡിഎയുടെ മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ചും നടി ലക്ഷ്മിപ്രിയ (Lakshmipriya ). കേരളത്തിലെ പത്ത് വർഷത്തെ ഭരണവിരുദ്ധതയ്‌ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് ഈ ഫലമെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ‘ക്യാപ്റ്റൻ’ എന്ന് സംബോധന ചെയ്ത് പരിഹസിക്കാനും താരം മറന്നില്ല.

ചാണ്ടി ഉമ്മൻ, കെ.കെ. രമ, ബിന്ദു കൃഷ്ണ എന്നിവരുടെ വിജയങ്ങൾ തനിക്ക് വ്യക്തിപരമായി വലിയ സന്തോഷം നൽകുന്നതാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ഉമ്മൻചാണ്ടിയോട് കാട്ടിയ നെറികേടിന് ജനം നൽകിയ മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും, ടി.പി. ചന്ദ്രശേഖരന്റെ ചരമദിനത്തിൽ തന്നെ കെ.കെ. രമ നേടിയ വിജയം മധുരപ്രതികാരമാണെന്നും താരം വിശേഷിപ്പിച്ചു. സ്വന്തം പാർട്ടി ഒതുക്കാൻ ശ്രമിച്ചിട്ടും ജനപിന്തുണയോടെ ജയിച്ചുകയറിയ ബിന്ദു കൃഷ്ണയെ ‘പെണ്ണൊരുത്തി’ എന്നാണ് ലക്ഷ്മിപ്രിയ വിശേഷിപ്പിച്ചത്.

പാലക്കാട് ശോഭ സുരേന്ദ്രന്റെ പരാജയത്തിൽ നിരാശയുണ്ടെങ്കിലും സുഹൃത്തും സഹപ്രവർത്തകനുമായ രമേശ് പിഷാരടി അവിടെ വിജയിച്ചത് ആശ്വാസകരമാണെന്ന് താരം കുറിച്ചു. മാണി സി. കാപ്പന്റെ വിജയത്തിലും ലക്ഷ്മിപ്രിയ സന്തോഷം പ്രകടിപ്പിച്ചു. ഇരുവരും സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളാണെന്നും താരം ഓർമ്മിപ്പിച്ചു. കെ. സുധാകരന് കോൺഗ്രസ് സീറ്റ് നൽകണമായിരുന്നുവെന്നും അദ്ദേഹം നിയമസഭയിൽ ഉണ്ടാകേണ്ട നേതാവാണെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു.

എൻഡിഎ സഖ്യം എട്ട് സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകൾ നേടിയത് വലിയ നേട്ടമാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. “താമര വിരിയില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ ഒന്നല്ല, രണ്ടല്ല മൂന്ന് പൊൻ താമരകൾ വിരിഞ്ഞു. 2029 ഞങ്ങളുടേതാകും. താമര ഫ്ലവർ അല്ല ഫയർ ആണ്,” ലക്ഷ്മിപ്രിയ കുറിച്ചു.

അകമ്പടി വാഹനങ്ങളുമായി ഗമയിൽ നടന്നിരുന്ന ‘ക്യാപ്റ്റൻ’ ഇനി പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർക്കുമ്പോൾ ചിരി വരുന്നുണ്ടെന്നും താരം പരിഹസിച്ചു. അഴിമതി നിറഞ്ഞ ഭരണത്തെ വോട്ടിലൂടെ പുറത്താക്കിയ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിപ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Story Summary: Actress Lakshmipriya reacted to the Kerala Election results, calling it a strong mandate against anti-incumbency and corruption. While celebrating the victory of three BJP candidates and friends like Ramesh Pisharody, she also took a satirical dig at CM Pinarayi Vijayan.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...