Times Kerala

ബാഫ്ത പുരസ്‌കാരം സമ്മാനിക്കാന്‍ നടി ദീപിക പദുക്കോണും

 
ഇക്കുറി ഓസ്‍കറിന് അവതാരകയാകാൻ ബോളിവുഡ് താരം ദീപിക പദുക്കോണും

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സ് (ബാഫ്ത) പുരസ്‌കാര ചടങ്ങില്‍ അതിഥിയാകാൻ നടി ദീപിക പദുക്കോണും. ഫെബ്രുവരി 16 ന് നടക്കുന്ന ചടങ്ങിൽ ഡേവിഡ് ബെക്കാം, ഡുവാ ലിപാ, ഹ്യു ഗ്രാന്‍ഡ്, ലിലി കോളിന്‍സ്, എമ്മാ കോറിന്‍, ഇദ്രിസ് എല്‍ബ തുടങ്ങിയവര്‍ അതിഥികളായെത്തുന്നുണ്ട്. റോയല്‍ ഹാള്‍ ഇന്‍ ലണ്ടനിലാണ് ബാഫ്ത പുരസ്‌കാര ചടങ്ങ്. ഏതെങ്കിലും വിഭാഗത്തിലെ ജേതാക്കള്‍ക്ക് ദീപിക പുരസ്‌കാരം സമ്മാനിക്കുകയും ചെയ്യുന്നത് ആയിരിക്കും.

കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാരത്തിന് ദീപിക പദുകോൺ അതിഥിയായിരുന്നു. രൗജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാർ വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമുഖപ്രസംഗം നടത്തിയത് ദീപികയായിരുന്നു. 

Related Topics

Share this story