Times Kerala

നടൻ പ്രേംജി അമരൻ വിവാഹിതനായി

 
നടൻ പ്രേംജി അമരൻ വിവാഹിതനായി

തമിഴ് നടനും സം​ഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെനാളായി  സുഹൃത്തായിരുന്ന ഇന്ദുവാണ് പ്രേംജിയുടെ വധു. 45-ാം വയസിലാണ് താരം വിവാഹിതനാകുന്നത്. ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ​ഗാനരചയിതാവായ ​ഗം​ഗൈ അമരന്റെ മകനാണ് പ്രേംജി അമരൻ.

സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. പ്രേംജി വിവാഹിതനാവാൻ പോകുന്ന വാർത്ത ഏതാനും ദിവസങ്ങൾക്കു മുൻപ് വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വെങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് പ്രേംജി അഭിനേതാവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്.

Related Topics

Share this story