Times Kerala

കാന്‍ ചലച്ചിത്രമേളയിലെ നേട്ടം; ബഹുമതി ലഭിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

 
 കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം
ഈ വർഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ Pierre Angenieux ExcelLens in Cinematography എന്ന ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്‌കാരം കരസ്തമാക്കിയ പായല്‍ കപാഡിയയുടെ All We Imagine as Light എന്ന ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും സംസ്ഥാന സര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ചു.
 ജൂണ്‍ 13 വ്യാഴാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചടങ്ങ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ താരങ്ങളെ ആദരിക്കും.

Related Topics

Share this story