Times Kerala

 രണ്ട് ക്ലൈമാക്സുകളുള്ള സിനിമ; വാർപ്പ് മാതൃകകളെ പൊളിച്ചെഴുതി ഡാർവിൻ കുര്യാക്കോസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും

 
 രണ്ട് ക്ലൈമാക്സുകളുള്ള സിനിമ; വാർപ്പ് മാതൃകകളെ പൊളിച്ചെഴുതി ഡാർവിൻ കുര്യാക്കോസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും
 


നമ്മൾ ഒരുപാട് ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറുകൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം ഏറെ വിഭിന്നമായൊരു രീതിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചിത്രം തിയേറ്ററുകളിലെത്തിയതോടെ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ക്ലീഷേ ബ്രേക്കർ എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. അത് പൊലീസുകാരുടെ മാനസിറങ്ങളിൽ തുടങ്ങി സിനിമയുടെ കളർ ടോണിൽ വരെ കാണാൻ കഴിയുന്നുണ്ട്.

ക്രൈമിന് പിന്നിലെ സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമവും ജിനു എബ്രഹാം ഒരുക്കിയിരിക്കുന്ന തിരക്കഥയിൽ സത്യസന്ധമായാണ് അനുഭവപ്പെട്ടത്. തിരക്കഥ എന്ത് അർഹിക്കുന്നുവോ അതിന് പാകത്തിലുള്ള ഇരുത്തം വന്ന സംവിധാനവുമാണ് ഡാർവിൻ കുര്യാക്കോസിൻറേത്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും വ്യത്യസ്ത ക്ലൈമാക്സുകൾ വരുന്നതും പുതുമയായിരുന്നു.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.  ക്യാമറ ​ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരന്നിട്ടുള്ല സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും..

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, രമ്യാ സുവി (നൻ  പകൽ മയക്കം ഫെയിം), ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, മധുപാൽ, ശ്രീജിത്ത് രവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

Related Topics

Share this story