Times Kerala

 'എന്റെ അടിവസ്ത്രം കാണണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

 
'എന്റെ അടിവസ്ത്രം കാണണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര
 

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സുതുറന്ന് നടി പ്രിയങ്ക ചോപ്ര. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ചില പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. ഒരു സീനില്‍ തന്റെ ഉള്‍വസ്ത്രം കാണിക്കണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടതായും തുടര്‍ന്ന് ആ സിനിമ ഉപേക്ഷിച്ചെന്നും പ്രിയങ്ക അഭിമുഖത്തിൽ പറയുന്നു. 2002-ലോ 2003-ലോ ആയിരുന്നു സംഭവമെന്നും, മനുഷ്യത്വരഹിതമായ നിമിഷമായിരുന്നു എത്തുമെന്നാണ് താരം പറയുന്നത്.

'എന്റെ വസ്ത്രം അല്‍പം മാറി കിടക്കുന്ന രീതിയില്‍ ചിത്രീകരിക്കണം എന്നായിരുന്നു സംവിധായകന്റെ നിര്‍ദേശം. ഷൂട്ടിങ്ങിനിടെ അയാള്‍ പറഞ്ഞു...'ഇങ്ങനെയല്ല, അവരുടെ ഉള്‍വസ്ത്രം എനിക്ക് കാണണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ സിനിമ കാണാന്‍ വരുമോ?'. ഇക്കാര്യം എന്നോട് നേരിട്ടല്ല അയാള്‍ പറഞ്ഞത്. എന്റെ അടുത്ത് നില്‍ക്കുന്ന സ്റ്റൈലിസ്റ്റിനാണ് നിര്‍ദേശം നല്‍കിയത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കുതോന്നി. ഞാന്‍ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് ആര്‍ക്കും ആവശ്യമില്ലെന്നും ഞാന്‍ മനസിലാക്കി' പ്രിയങ്ക പറയുന്നു.
 

Related Topics

Share this story