യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചു : നടന് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും
Sep 23, 2022, 22:28 IST

കൊച്ചി: നടന് ശ്രീനാഥ് ഭാസിയെ യൂട്യൂബ് ചാനല്‍ അവതാരകയെ അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലീസ് ചോദ്യം ചെയ്യും. ഞായറാഴ്ച വിശദമായ അന്വേഷണത്തിനു ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് മരട് പോലീസ് പറഞ്ഞു.
കേസിനാസ്പദമായ സംഭവം ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണാര്‍ഥം നടന്ന അഭിമുഖത്തിനിടെയായിരുന്നു. അവതാരക ഇ-മെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് . തന്നോടും ക്യാമറ ക്രൂവിനോടും യാതൊരു പ്രകോപനമില്ലാതെ പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
