കമൽഹാസൻ ചിത്രം വിക്രമിൻറെ ട്രെയ്‌ലറും ഓഡിയോ ലോഞ്ചും നാളെ നടക്കും

226


കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്ര'ത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലറും ഓഡിയോ ലോഞ്ചും നാളെ നടക്കും.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നു. .കമല്‍ഹാസൻ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസൻ തന്നെ ഗാനം പാടിയിരിക്കുന്നു. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം  ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും.

Share this story