അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു

അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അജിത്തിന്റെ ആരാധകർ ആഘോഷത്തിലാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത് ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിന് തുനിവ് എന്ന് പേരിട്ടിരിക്കുന്നത്. ചോര പുരണ്ട വെള്ള ഷർട്ടിൽ നരച്ച മുടിയും സബ്മെഷീൻ ഗണ്ണുമായി ഒരു കസേരയിൽ വിശ്രമിക്കുന്ന അജിത്തിനെയാണ് പോസ്റ്ററിൽ കണ്ടത്. ഒരു ഹീസ്റ്റ് ത്രില്ലറായിരിക്കും ഇത് ഈ ചിത്രത്തിൽ അജിത്ത് വ്യത്യസ്ത ഷേഡുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈറ്റിൽ റോൾ ചെയ്യുന്നതിനുപകരം, അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീൻ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയാണ് സിനിമകൾക്ക് തലക്കെട്ട് നൽകുന്നത്. വീരം, വിവേഗം, നേർക്കൊണ്ട പാർവൈ, വിശ്വാസം, വാലിമൈ തുടങ്ങിയ ട്രെൻഡ് ഇപ്പോൾ തുനിവിലും തുടരുകയാണ്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം വെള്ളിയാഴ്ച ബാങ്കോക്കിൽ ആരംഭിക്കും. തുനിവ് ഒക്ടോബറിൽ പൂർത്തിയാകും. ചിത്രത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ലുക്ക് പോസ്റ്ററുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറങ്ങിയേക്കും.