നാളെ പ്രദർശനത്തിന് എത്തുന്ന ആനപ്പറമ്പിലെ വേൾഡ്കപ്പിൻറെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു
Nov 24, 2022, 22:03 IST

ആന്റണി വർഗീസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളം ചിത്രമായ ആനപ്പറമ്പിലെ വേൾഡ്കപ്പ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രം അച്ചപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സ്റ്റാൻലി സിഎസും ഫൈസൽ ലത്തീഫും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഫാന്റസി ഘടകങ്ങളുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി കണക്കാക്കപ്പെടുന്ന ആനപ്പറമ്പിലെ വേൾഡ്കപ്പിൽ ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ, ആദിൽ ഇബ്രാഹിം, പി കെ ഡാനിഷ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കടുത്ത ഫുട്ബോൾ ആരാധകരും കളിക്കാരുമായ ഉമ്മർ എന്ന ചെറുപ്പക്കാരനെയും അവന്റെ ആറ് സുഹൃത്തുക്കളെയും പിന്തുടരുന്നതാണ് സിനിമ