തമിഴ് ചിത്രം കാതുവാക്കുള രണ്ടു കാതൽ: പുതിയ പ്രൊമോ പുറത്തിറങ്ങി

446


വിജയ് സേതുപതി, നയൻതാര, സാമന്ത റൂത്ത് പ്രഭു എന്നിവർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതൽ.  വിഘ്‌നേഷ് ശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച് റൗഡി പിക്‌ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച് റെഡ് ജയന്റ് ബാനറിൽ ഉദയനിധി സ്റ്റാലിനാണ്  ചിത്രം വിതരണം ചെയ്യുന്നത്.

ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ സംഗീതവും വിജയ് കാർത്തിക് കണ്ണൻ, എ. ശ്രീകർ പ്രസാദ് എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്ററും നിർവ്വഹിക്കുന്നു. ചിത്രം 28ന് പ്രദർശനത്തിന് എത്തി. നാനും റൗഡി ധാന്റെ (2015) വിജയത്തിന് ശേഷം, വിഘ്‌നേഷ് ശിവൻ ശിവകാർത്തികേയനെ നായകനാക്കി ഒരു ത്രികോണ റൊമാന്റിക് ചിത്രത്തിനായി ഒരു തിരക്കഥ ആസൂത്രണം ചെയ്തിരുന്നു. ഇപ്പോൾ സിനിമയിലെ പുതിയ പ്രൊമോ പുറത്തിറങ്ങി.

Share this story