പ്രിയൻ ഓട്ടത്തിലാണ് നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും
Thu, 23 Jun 2022

അഭയകുമാർ കെ & അനിൽ കുര്യൻ എന്നിവർ രചിച്ച് ആന്റണി സോണി സംവിധാനം ചെയ്‌ത 2022 ലെ മലയാളം ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് നിർമ്മാണം. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും.
ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ലിജിൻ ബാംബിനോയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പി എം ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും ജോയൽ കവി എഡിറ്റിംഗും നിർവ്വഹിക്കുന്നു