"അറിയിപ്പ് " വൻ വരവേൽപ്പ്

"അറിയിപ്പ് "ന്  വൻ വരവേൽപ്പ്
 പനാജി : കുഞ്ചാക്കോ ബോബനെയും  ദിവ്യപ്രഭയെയും അണിനിരത്തി   മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അറിയിപ്പിന്റെ ഇന്ത്യയിലെ പ്രഥമ പ്രദർശനം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞുകവിഞ്ഞ പ്രേക്ഷക സാന്നിദ്ധ്യത്തിൽ നടന്നു. ഉപജീവനം തേടി ഡൽഹിയിൽ എത്തുന്ന മലയാളി ദമ്പതികൾ നേരിടുന്ന പ്രതിസന്ധിയിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഒരു ഗ്ളൗസ് ഫാക്ടറിയിലെ ജീവനക്കാരാണ് നായകനും നായികയും. കൊവിഡ് കാലത്ത് വിദേശത്ത് പോവാൻ വിസ തേടുന്നതിന്റെ ഭാഗമായാണ് ഇവർ ഈ ജോലിയിൽ പ്രവേശിച്ചത്.നായികയുടെ തെറ്റായ വീഡിയോ പ്രചരിക്കുന്നതും അതിനെ നേരിടാൻ ഇരുവരും ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എഡിറ്റർ മഹേഷ് നാരായണന്റെ സംവിധാന മികവിന് തെളിവാണ് അറിയിപ്പ്. 

Share this story