ജീവിതത്തിൽ ഒരിക്കലും തല കുനിക്കരുത്, വേണ്ടിവന്നാൽ ഒന്നിനു മാത്രം; മഞ്ജു വാര്യർ
Nov 25, 2022, 19:08 IST

മലയാളത്തിലെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രിയ നായികയാണ് മഞ്ജു വാര്യർ. വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടും ആവേശത്തോടെയുമാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ 'ആയിഷ' എന്ന സിനിമയിലെ പുതിയ ലുക്കിന് അടുത്തിടെ ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 'ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത്' എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.പ്രായം 44 ആയെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ചു വാര്യർ. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകാറുണ്ട്.