മഞ്ജിമ - ഗൗതം കാർത്തിക് നവംബർ 28 ന്

മഞ്ജിമ - ഗൗതം കാർത്തിക് നവംബർ 28 ന്
 ചലച്ചിത്ര താരങ്ങളായ മഞ്ജിമ മോഹന്റെയും ഗൗതം കാർത്തികന്റെയും വിവാഹം തിങ്കളാഴ്ച. ചെന്നൈ ഗ്രീൻ മിഡോസ് റിസോർട്ടിൽ നടക്കും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കുക. ദേവരാട്ടം എന്ന ചിത്രത്തിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ മഞ്ജിമ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ്.തമിഴ് നടൻ കാർത്തികിന്റെ മകനാണ് ഗൗതം കാർത്തിക്.

Share this story