കെജിഎഫ്: ചാപ്റ്റർ 3 ഒക്ടോബറിൽ ആരംഭിച്ചേക്കും

230

ഒരു അഭിമുഖത്തിൽ സംസാരിച്ച കെജിഎഫ് നിർമ്മാതാവ് വിജയ് കിരഗന്ദൂർ ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വെളിപ്പെടുത്തി.  കെജിഎഫ്: ചാപ്റ്റർ 3യുടെ ഷൂട്ടിംഗ് ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും, 2024 ൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്..  പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള പാൻ-ഇന്ത്യ ബ്ലോക്ക്ബസ്റ്റർ അടുത്തിടെ ലോകമെമ്പാടുമുള്ള കളക്ഷനിൽ 1,000 കോടി കവിഞ്ഞു. യഷ്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, ഈശ്വരി റാവു, രവീണ ടണ്ടൻ, സഞ്ജയ് ദത്ത്, റാവു രമേഷ്, തുടങ്ങിയവർ പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'കെജിഎഫ്: ചാപ്റ്റർ 2' ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബ്ലോക്ക്ബസ്റ്റർ കെ‌ജി‌എഫ്: ചാപ്റ്റർ 2 പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷം, ഹോംബാലെ ഫിലിംസ് സൂരറൈ പോട്ര് ഫെയിം സുധ കൊങ്ങരയ്‌ക്കൊപ്പം അടുത്ത ചിത്രം പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്.

Share this story