ജ്യോതിക ബോളിവുഡിൽ

 ജ്യോതിക ബോളിവുഡിൽ
 21 വർഷത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡിലേക്ക്  പ്രിയ നടി ജ്യോതിക.രാജ്‌കുമാർ റാവു നായകനായി എത്തുന്ന ശ്രീ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക എത്തുന്നത്.പ്രിയദർശൻ സംവിധാനം ചെയ്ത അനിയത്തി പ്രാവിന്റെ ഹിന്ദി റീമേക്ക് ഡോളീ സജാ കി രഖ്നാ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വെള്ളിത്തിരയിൽ എത്തുന്നത്. 2001ൽ ലിറ്റിൽ ജോൺ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. നടി എന്ന നിലയിൽ തമിഴിലാണ് ജ്യോതിക ഏറെ തിളങ്ങിയത്. നായിക പ്രാധാന്യമുളള ശക്തമായ വേഷമാണ് തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീയിൽ ജ്യോതികയെ കാത്തിരിക്കുന്നത്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ശ്രീ. ശ്രീകാന്ത് ബൊള്ളയുടെ വേഷമാണ് രാജ്‌കുമാർ റാവു അവതരിപ്പിക്കുന്നത്. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിന പ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 

Share this story