എലോൺ നാളെ പ്രദർശനത്തിന് എത്തും

p;p


മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. കൊറോണ പ്രതിസന്ധിയ്‌ക്കിടെ ഷൂട്ട് ചെയ്ത ചിത്രമാണിത്. ചിത്രം നാളെ പ്രദർശനത്തിന് എത്തും.

മാസ്കും സാനിടൈസറുമായി കൊറോണ കാലത്തെ ഐസോലേഷൻ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഏക കഥാപാത്രമായാണ് മോഹൽലാൽ അഭിനയിക്കുന്നത്. മറ്റ് താരങ്ങളുടെ ശബ്ദ സാന്നിധ്യം മാത്രമാണ് സിനിമയിലുള്ളത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരുടെ ശബ്ദങ്ങൾ ട്രെയിലറിൽ കേൾക്കാം. 

Share this story