ദുല്‍ഖറിന്റെ 'സീതാ രാമം' സൂപ്പർ ഹിറ്റ്

97

 ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം സീതാ രാമ൦ ഓഗസ്റ്റ് അഞ്ചിന്  പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..

ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  ദുല്‍ഖറിന് തെലുങ്കില്‍ മികച്ച ഒരു ഹിറ്റ് സമ്മാനിക്കുന്നതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Share this story