U/A സർട്ടിഫിക്കറ്റുമായി ധനുഷ് ചിത്രം നാനേ വരുവേൻ 29ന് പ്രദർശനത്തിന് എത്തും
Fri, 23 Sep 2022

സെൽവരാഘവൻ രചനയും സംവിധാനവും നിർവ്വഹിച്ച വരാനിരിക്കുന്ന തമിഴ് ചിത്രമാണ് നാനേ വരുവേൻ . ധനുഷും എല്ലി അവ്‌റാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെൽവരാഘവനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. U/A സർട്ടിഫിക്കറ്റുമായി ധനുഷ് ചിത്രം നാനേ വരുവേൻ 29ന് പ്രദർശനത്തിന് എത്തും
ധനുഷ് ഒരു കൗബോയ് ആയിട്ടാണ് എത്തുന്നത്, ഈ ചിത്രത്തിൽ ഒരു നായകനായും മറ്റൊന്ന് പ്രതിനായായും ഇരട്ട വേഷത്തിലാണ് ധനുഷ് എത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്. മയക്കം എന്ന എന്ന ചിത്രത്തിന് ശേഷം സെൽവരാഘവനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയും ഛായാഗ്രഹണം ഓം പ്രകാശും എഡിറ്റിംഗ് പ്രസന്ന ജികെയും നിർവ്വഹിക്കുന്നു.