സിബിഐ-5 , ദി ബ്രെയിൻ : പ്രീ റിലീസ് പ്രൊമോ ഇന്ന് റിലീസ് ചെയ്യും

440


ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിബിഐ-5 , ദി ബ്രെയിൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും. സിനിമയുടെ പ്രീ റിലീസ് പ്രൊമോ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും.

ഇതുവരെയുള്ള സിബിഐ ചിത്രങ്ങളുടെ എല്ലാം പ്രത്യേകത എടുത്തു നോക്കുകയാണെങ്കിൽ എപ്പോഴും സസ്പെൻസായി നിൽക്കുന്നത് ചിത്രത്തിലെ വില്ലൻ ആരെന്നത് ഏറ്റവും അവസാനം മാത്രമേ മനസിലാകുകയുള്ളു എന്നതാണ്. അഞ്ചാം ഭാഗത്തിലും അത് തന്നെയാണ് തുടരുന്നത്. ചിത്രത്തിൽ വില്ലനാരെന്നത് ചുരുക്കം ചിലർക്ക് മാത്രമേ അറിയുകയുള്ളൂ. നായകൻ മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി എന്നിവർക്ക് മാത്രമേ വില്ലനാരെന്നത് അറിയൂ. ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.പതിവിൽ വ്യത്യാസമായി ചിത്രം ഞായറാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

Share this story