വീട്ടിലെത്തിയാല്‍ പിന്നെ കഥാപാത്രത്തെ ഗേറ്റിന് പുറത്ത് നിർത്തും,”പിന്നെ എന്റെ സമയം പൂര്‍ണമായും നാഗചെെതന്യയ്ക്ക് നല്‍കും;സമാന്ത
Feb 13, 2020, 11:34 IST
ആരാധകരും സിനിമാ പ്രേമികളും ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് സാമന്തയും നാഗതചൈതന്യയും.ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നടന്ന വിവാഹം തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയെ കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് സമാന്ത. വെെകിട്ട് ആറ് മണിക്ക് ശേഷമുള്ള ഷൂട്ടിങ് ഒഴിവാക്കും. വീട്ടിലെത്തിയാല്‍ പിന്നെ കഥാപാത്രത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തുമെന്നും സമാന്ത പറയുന്നു. ”പിന്നെ എന്റെ സമയം പൂര്‍ണമായും നാഗചെെതന്യയ്ക്ക് നല്‍കും. അങ്ങനെ ചെയ്തില്ലെങ്കില്‍ അവന് എന്നെ കൊന്നുകളയും” സമാന്ത പറയുന്നു.ചിരിച്ചു കൊണ്ടായിരുന്നു സമാന്തയുടെ പ്രതികരണം.