വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും
Apr 9, 2021, 09:36 IST
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ പരീക്ഷകൾ ഇന്ന് തുടക്കം. 389 പരീക്ഷാകേന്ദ്രത്തിലായി 28,565 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത 17,104 ആൺകുട്ടികളും 11,461 പെൺകുട്ടികളും പരീക്ഷയെഴുതും. പ്രൈവറ്റ് വിഭാഗത്തിൽ 59 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26 ന് പരീക്ഷ അവസാനിക്കും.