കോഴ്സ് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് കോഴ്സിന്റെ 2019 – 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായ പരിധി ഇല്ല. ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
വിശദ വിവരങ്ങള്‍ക്ക്: 0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്. പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.