Times Kerala

കാലിക്കറ്റ് സര്‍വകലാശാല ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 
കാലിക്കറ്റ് സര്‍വകലാശാല ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാല ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ബിരുദ പ്രവേശനത്തിനുള്ള 38,092 മെറിറ്റ് സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റുകളാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. കോഴ്‌സുകളും കോളേജുകളും പുനക്രമീകരിക്കുവാന്‍ ഈമാസം 21 വരെയാണ്അവസരം . .അല്ലോട്മെന്റിന്റെ സംശയങ്ങള്‍ക്ക് www.cuonline.ac.in/ug എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. ഇതിനായി വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളജ് കോഴ്സ് ഓപ്ഷന്‍ ഡ്രാഗ് ചെയ്യാനും ഡ്രോപ് ചെയ്യാനും സാധിക്കുന്നതാണ്. എന്നാല്‍ കോളേജുകളോ, കോഴ്സുകളോ ഈ അവസരത്തില്‍ മാറ്റാന്‍ സാധിക്കുന്നതല്ല.285 കോളേജുകളിലായി 114 കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നവര്‍ ഈ മാസം 21നകം പ്രിന്റൗട്ട് എടുത്തിരിക്കണം. 1,31,038 അപേക്ഷകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.

Related Topics

Share this story