Times Kerala

അംബേദ്കര്‍ ഭവനില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് തുടക്കമായി

 

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്) യിലെ ഈ വര്‍ഷത്തെ സിവില്‍സര്‍വീസ് പരിശീലനത്തിനും സി – ഡിറ്റ് ആരംഭിക്കുന്ന പ്രതേ്യക പരിശീലനത്തിനും തുടക്കമായി. മണ്ണന്തല അംബേദ്കര്‍ ഭവനില്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി യാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. 1989 ല്‍ ആരംഭിച്ച സെന്ററില്‍ ഓരോ വര്‍ഷവും 30 പേര്‍ക്കാണ് പരിശീലനം നല്‍കി വന്നിരുന്നത്. ഈ വര്‍ഷം മുതല്‍ 45 പേര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിക്കാണ് തുടക്കമായത്. കൂടാതെ കഴിഞ്ഞ ബാച്ചിലെ 15 പേര്‍ക്ക് പുന:പരിശീലനവും നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.എന്‍. ദിവാകരന്‍, സി – ഡിറ്റ് രജിസ്ട്രാര്‍ ജി. ജയരാജ്, ഐ.സിഎസ്.ഇ.റ്റിഎസ് പ്രിന്‍സിപ്പല്‍ ഡോ. ചിത്ര. റ്റി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Topics

Share this story