Times Kerala

ഇന്ന് എ​സ്.എസ്.എൽ.സി. - ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം ആരംഭിക്കും 

 
 ക​ർ​ണാ​ട​ക എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് എ​സ്.എസ്.എൽ.സി , ടി.​എ​ച്ച്.എ​സ്.എ​ൽ​.സി., ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ഇ​ന്നാ​രം​ഭി​ക്കും. 70 ക്യാമ്പുകളാണ് എസ്.എസ്.എൽ.സി. മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത് 10,000 അ​ധ്യാ​പ​ക​രാണ്. മൂല്യനിർണ്ണയം നടത്തുക 38.5 ല​ക്ഷ​ത്തോ​ളം വരുന്ന ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ്. 77 ക്യാ​മ്പു​ക​ളി​ലാ​യി 25,000 ത്തോ​ളം അ​ധ്യാ​പ​ക​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കും. എ​ട്ട​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളു​ടെ 52 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് ​ഒന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലാ​യി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. ടി.എച്ച്.എസ്.എൽ.സി ക്കായി തയ്യാറാക്കിയിരിക്കുന്ന രണ്ട് ക്യാമ്പുകളിൽ 110 അധ്യാപകരാണ് പങ്കെടുക്കുക. 2200 ഓ​ളം അ​ധ്യാ​പ​ക​ർ എട്ടു ക്യാമ്പുകളിലായി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ മൂല്യനിർണയത്തിൽ പങ്കെടുക്കും. മൂല്യനിർണ്ണയം നടത്തേണ്ടത് 3.40 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ്.  

Related Topics

Share this story