Times Kerala

പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണമെന്ന് സ്­​കൂ­​ളു­​ക​ള്‍­​ക്ക് ­സി­​.ബി.­​സി­​.ഐ­​. നിർദേശം  

 
എഡ്യൂക്കേഷൻ
ന്യൂ­​ഡ​ല്‍​ഹി: ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം സ്­​കൂ­​ളു­​ക­​ളി​ലെ പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ വാ­​യി­​ക്ക­​ണ­​മെ­​ന്ന നി​ര്‍­​ദേ­​ശ­​വു­​മാ­​യി സി.­​ബി­​.സി­​.ഐ. (ഭാ​ര­​ത ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി). ഇത് സ്ഥാ­​പ­​ന­​ത്തി­​ന്‍റെ പ്ര​ധാ­​ന ക­​വാ­​ട­​ത്തി​ൽ രേ­​ഖ­​പ്പെ­​ടു­​ത്ത­​ണ­​മെ​ന്നും നി​ര്‍­​ദേ­​ശ­​മു​ണ്ട്. കത്തോലിക്കാ സഭയുടെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് സി.­​ബി.­​സി.­​ഐ. നല്കിയത് 13 പേ­​ജു­​കളുള്ള മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശ­​ങ്ങ­​ളാ­​ണ്. സ​ര്‍​വ­​മ­​ത പ്രാ​ര്‍­​ഥ­​നാ­​മു­​റി എ​ല്ലാ സ്­​കൂ­​ളു­​ക­​ളി​ലും സ­​ജ്ജ­​മാ­​ക്ക­​ണമെന്നും ക്രി­​സ്­​ത്യ​ന്‍ ആ­​ചാ­​ര­​ങ്ങ​ള്‍ മ­​റ്റ് മ­​ത­​ങ്ങ­​ളി­​ലെ കു­​ട്ടി­​ക­​ളു­​ടെ­​ മേ​ല്‍ അ­​ടി­​ച്ചേ​ല്‍­​പ്പി­​ക്ക­​രുതെന്നും അതിൽ പറയുന്നു. സ്­​കൂ­​ളു­​ക​ള്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണ­​ങ്ങ​ള്‍ ഉ­​ണ്ടാ­​കു­​ന്ന സാഹചര്യത്തിൽ  സു­​ര­​ക്ഷ കൂ­​ട്ട​ണമെന്നും, സ്വാ­​ത­​ന്ത്ര്യ­​സ­​മ­​ര­​സേ­​നാ­​നി​ക​ള്‍, ക­​വി­​ക​ള്‍,ശാ­​സ്­​ത്ര­​ജ്ഞ​ര്‍ എന്നിവരുടെ ചിത്രങ്ങൾ സ്­​കൂ­​ളു­​ക­​ളി​ല്‍ സ്ഥാ­​പി­​ക്ക​ണമെന്നും പറയുന്ന നിർദേശത്തിൽ കൃ​ത്യ​മാ​യ ചു​റ്റു­​മ­​തി​ല്‍ സ്‌കൂളുകൾക്ക് ഉ­​ണ്ടാ­​യി­​രി­​ക്ക­​ണമെന്നും, നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍ സ്ഥാ­​പി­​ക്ക­​ണമെന്നും, സ്‌​കൂ​ള്‍ കെ​ട്ടി​ടം, ഭൂ­​മി, എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സൂ​ക്ഷി­​ക്ക­​ണ­​മെ​ന്നും പ­​റ­​യു​ന്നു.

Related Topics

Share this story