Times Kerala

 പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി : പ്രൊവിഷനൽ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

 
പോളിടെക്നിക് ഡിപ്ലോമ :  ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം
 2024-25 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താവുന്നതുമാണ്. കൂടാതെ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും മാറ്റുന്നതിനും സാധിക്കുന്നതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 14 വരെ സമയമുണ്ടായിരിക്കുന്നതാണ്.

Related Topics

Share this story