Times Kerala

കീം ഓൺലൈൻ ​പ്ര​വേ​ശ​ന പ​രീ​ക്ഷ ച​രി​ത്ര ​വി​ജ​യ​മെ​ന്ന് പറഞ്ഞ് മ​ന്ത്രി ആ​ർ. ബി​ന്ദു 

 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജി വെക്കണമെന്ന് കെ.എസ്.യു; പ്രതിഷേധ മാർച്ച്‌ നടത്തി
തി​രു​വ​ന​ന്ത​പു​രം: കീം ഓൺലൈൻ ​പ്ര​വേ​ശ​ന പ​രീ​ക്ഷ ച​രി​ത്ര ​വി​ജ​യ​മെ​ന്ന് പറഞ്ഞ് മ​ന്ത്രി ആ​ർ. ബി​ന്ദു. കീം ഓൺലൈനായി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാണ് നടത്തിയത്. പ​രീ​ക്ഷ എ​ഴു​തി​യ​ത് 79,044 വി​ദ്യാ​ര്‍​ഥി​ക​ൾ ആണ്. ഇ​ന്ന​ലെ ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ പൂർത്തിയായിരുന്നു. എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെയും ഫാ​ർ​മ​സി പ​രീ​ക്ഷ​ പത്തിനുമായിരുന്നു. ഇ​ത്ര വി​പു​ല​മാ​യ രീ​തി​യി​ൽ സംസ്ഥാനത്ത് ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ നടത്തിയത് ആദ്യമായാണ്. 18,993 പേ​ർ​ക്ക് ഒരു ദിവസം പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു.

Related Topics

Share this story