Times Kerala

 എം.ബി.എ. അഡ്മിഷന്‍

 
കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ
 സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2023- 25 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 
കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി./എസ്.ടി/ ഒ.ഇ.സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547618290, 9288130094.

Related Topics

Share this story