കിക്മ എം.ബി.എ അഭിമുഖം
![കിക്മയിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ](https://timeskerala.com/static/c1e/client/91214/migrated/6798e45a7175b809d7b9f3cc6a4d6902.png)
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2024-26 ബാച്ചിലേക്ക് എം.ബി.എ അഡ്മിഷൻ ഇന്റർവ്യൂ മേയ് 18-ന് രാവിലെ 10.00 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് കാമ്പസിൽ കോളേജിൽ വച്ച് നടത്തുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി./എസ്.സി./ എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547618290/9188001600, www.kicma.ac.in.