Times Kerala

 കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്

 
 കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി - പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്  www.sitttrkerala.ac.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പുരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് ( 25 രൂപ ) എന്നിവ സഹിതം മെയ് 27ന് മുൻപായി ശ്രീകാര്യം, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2590079 9447427476, 9400006462

Related Topics

Share this story