Times Kerala

ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പുറത്ത്; നൂറ് ശതമാനം വിജയവുമായി 23 പേർ

 
ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പുറത്ത്; നൂറ് ശതമാനം വിജയവുമായി 23 പേർ

എൻജിനീയറിംഗ് പ്രവേശനത്തിനായുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പുറത്തുവിട്ടു. ഔദ്യോഗിക വെബ്‌സെറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. നൂറ് ശതമാനം വിജയം നേടിയത് 23 പേരാണ്. തെലങ്കാനയിൽ 7 പേർക്കും, മഹരാഷ്‌ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും നൂറ് ശതമാനം മാർക്ക് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം  43 വിദ്യാർത്ഥികൾക്കാണ് 100 ശതമാനം വിജയം ലഭിച്ചത്. എൻടിഎയാണ് പരീക്ഷാഫലം പുറത്ത് വിട്ടത്. മൊത്തത്തിൽ 12,25,529 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. https://jeemain.nta.ac.in/ എന്ന സൈറ്റിലൂടെ വിശദവിവരങ്ങൾ അറിയാം.

Related Topics

Share this story