Times Kerala

 കെൽട്രോണിൽ പട്ടിക ജാതി/പട്ടിക  വർഗ്ഗക്കാരായ യുവതി യുവാക്കൾക്കുള്ള സൗജന്യ  കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു

 
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു 
 

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻറർ  പട്ടികജാതി പട്ടികവർഗ്ഗക്കാരായ യുവതി യുവാക്കൾക്കുള്ള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന്   " Cyber Secured Web Development Associate" ഒരു വർഷം ദൈർഘ്യമുള്ള Plus two അടിസ്ഥാന യോഗ്യതയുള്ള സൗജന്യ കോഴ്സ് നടത്തുന്നു ഒഴിവുള്ള  സീറ്റ് ലേക്ക്  അഡ്മിഷൻ ആഗ്രഹിക്കുന്ന വരും പ്രായപരിധി 30 വയസ്സ്, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്ത കുടുംബത്തിൽ നിന്നുള്ളവർക്ക് അറുപതിനായിരം രൂപയോളം ഫീസ് വരുന്ന കോഴ്സ്  തികച്ചും സൗജന്യമാണ്  *കോഴ്സ് ഫീസും പഠന സാമഗ്രികളും സൗജന്യമായി നൽകുന്നതോടൊപ്പം പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻ്റ് ഉണ്ടായിരിക്കും താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ചുവടെ കൊടുത്തിരിക്കുന്ന രേഖകളും  സഹിതം 15.06.24 ന് സ്പോട്ട് അഡ്മിഷൻ വേണ്ടി  സെൻ്ററിൽ നേരിട്ട് ഹാജരാവണം..........

 1)എസ്എസ്എൽസി ബുക്ക് 

2)പ്ലസ് ടു സർട്ടിഫിക്കറ്റ് 

3)ആധാർ  കാർഡ് 

4)ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ് 

എന്നിവയുടെ കോപ്പിയും

 5)രണ്ട് ഫോട്ടോ 

6)ജാതി സർട്ടിഫിക്കറ്റ് 

7)വരുമാന സർട്ടിഫിക്കറ്റ്

8) എംപ്ലോയ്മെൻ്റ് കാർഡ്

കൂടുതൽ വിവരങ്ങൾക്ക് .

 ഫോൺ നമ്പർ  :04952301772,8590605275, kkccalicut@gmail.com

Related Topics

Share this story