Times Kerala

 ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്

 
 തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
 

 കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) പൈതൺ പ്രോഗ്രാമിങ്ങിലും സ്വതന്ത്ര സേഫ്റ്റ്‌വെയറിലും   ഹാർഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് ജൂൺ 20 മുതൽ 29 വരെ സംഘടിപ്പിക്കുന്നു. ഒമ്പത് ദിവസം നീണ്ടുനില്ക്കുന്ന ഈ പ്രോഗ്രാം ഹയർ സെക്കൻഡറി പൂർത്തീകരിച്ച് എൻജിനിയറിങ് / സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്കായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കാര്യവട്ടം ഐസിഫോസിൽ രണ്ട് ബാച്ചുകളിലായാണ് പ്രോഗ്രാം നടക്കുന്നത്. ആദ്യ ബാച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും രണ്ടാമത്തെ ബാച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയും ആയിരിക്കും.

         ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്. ഒരാൾക്ക് 2,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://applications.icfoss.org/BridgeCourseOnPython_FOSS/എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തിയതി ജുൺ 17. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/189 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

Related Topics

Share this story