Times Kerala

ഹയർ സെക്കന്‍ഡറി പരീക്ഷയിൽ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി; സേ പരീക്ഷയിൽ അവസരം നൽകും
 

 
 പ്രിലിമിനറി പരീക്ഷ കോച്ചിങ് ക്ലാസുകൾ   
തിരുവനന്തപുരം: കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. ഇവർക്ക് മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയിൽ അവസരം നൽകുന്നതായിരിക്കും. അച്ചടക്ക നടപടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്കെതിരെയും ഉണ്ടാകും. ക്രമക്കേട് കണ്ടെത്തിയത് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ്. എല്ലാ സ്‌കൂളുകളിലും  പരീക്ഷകൾ നിയന്ത്രിക്കുന്നതിനായി പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയതിനെത്തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് വിവിധ സ്‌കൂളുകളിലെ 112 വിദ്യാർത്ഥികൾ കോപ്പിയടിച്ചതായി കണ്ടെത്തുന്നത്. 

Related Topics

Share this story