Times Kerala

നീറ്റ് പരീക്ഷ വിവാദത്തിൽ പരാതി നല്‍കാന്‍ അവസരം ഒരുക്കി എഡ്യൂപോര്‍ട്ട്

 
eduport
നീറ്റ് പരീക്ഷ ഫലത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് എഡ്യൂപോര്‍ട്ട്. വിദ്യാര്‍ത്ഥികളെക്കൊണ്ട് നിലവിലെ ഫലം റദ്ദാക്കി പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് പരാതികള്‍ അയക്കാനുള്ള ക്യാംപയിന് എഡ്യൂപോര്‍ട്ട് തുടക്കം കുറിക്കുകയുണ്ടായി. ഓണ്‍ലൈന്‍ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കാനുള്ള അവസരമാണ്. എഡ്യൂപോര്‍ട്ട് ഡയറക്ടര്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞത് നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ്. വിദ്യാർത്ഥികൾ എന്‍ ടി എ വിവാദങ്ങള്‍ക്കിടെ നല്‍കിയ വിശദീകരണത്തില്‍ സംതൃപ്തരല്ല. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും https://www.change.org/p/halt-the-injustice-demand-a-thorough-investigation-into-the-neet-exam-scam എന്ന വെബ്‌സൈറ്റിലൂടെ പരാതി നൽകാവുന്നതാണ്. 

Related Topics

Share this story