ചെയിൻ സർവ്വേ കോഴ്സ് പരിശീലനം
May 26, 2023, 22:15 IST

കോഴിക്കോട്: സർവേയും ഭൂരേഖയും വകുപ്പ് മൂന്ന് മാസത്തെ ചെയിൻ സർവേ കോഴ്സ് (ലോവർ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന ബാച്ചിലേക്ക് എസ്.എസ്.എൽ.സി പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഗവ.ചെയിൻ സർവ്വേ സ്കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സർവ്വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവ്വേ ഡയറക്ടർക്ക് നേരിട്ടും ജൂൺ 10നകം അപേക്ഷകൾ നൽകാവുന്നതാണ്. ഉയർന്ന പ്രായപരിധിയിൽ പി. എസ്.സി മാനദണ്ഡം ബാധകം. www.dslr.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2371554.