ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം
Sat, 27 May 2023

കണ്ണൂർ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ ബിഎസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു പാസ് ആയിരിക്കണം. കോഴ്സിൽ ഗാർമെന്റ് ഡിസൈനിങ്, കാഡ്, അഡ്വാൻസ്ഡ് പാറ്റേൺ മേക്കിങ്, മർചെൻ്റിങ് ആൻഡ് മാർക്കറ്റിംഗ്, ഫോട്ടോഗ്രാഫി, ഫാഷൻ ഇല്ലസ്ട്രേഷൻ, സർഫേസ് ഒർണമെന്റേഷൻ എന്നിവ ഐച്ഛിക വിഷയങ്ങളാണ്.
www.admission.kannuruniversity.ac.in എന്ന സിംഗിൾ വിൻഡോ വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് 0497-2835390, 8281574390.