Times Kerala

നിഷിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

 
 മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി; ഇപ്പോൾ അപേക്ഷിക്കാം 
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്) റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴ്‌സുകൾ ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എജുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടൈനിങ്, ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ് എന്നിവയാണ്. അപേക്ഷിക്കാൻ സാധിക്കുന്നത് 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ വിജയം ഉള്ളവർക്കാണ്. കേൾവിക്കുറവുള്ളവർക്ക് മാത്രമേ ഡിപ്ലോമ ഇൻ ടീച്ചിങ്‌ ഇന്ത്യൻ സൈൻ ലാംഗ്വേജ് കോഴ്‌സിലേക്ക്‌ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 13 ആണ്. കൂടുതൽ വിവരങ്ങൾക്കായി admissions.nish.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 

Related Topics

Share this story