അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

 ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്
 തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സ് എൻജിനിയറിങ് കോളജും മേഴ്‌സഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സഹകരിച്ചാണ് നടത്തുന്നത്. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് തത്തുല്യ ശാഖയിലെ എൻജിനിയറിങ് ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. കൂടുതൽ വിവരങ്ങൾ www.GECBH.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും 9496064680,  9496253060 നമ്പറുകളിൽ നിന്നും ലഭിക്കും.

Share this story