Times Kerala

 പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐകളിൽ പ്രവേശനം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 പട്ടികജാതി വികസന വകുപ്പിനു  കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് 2024-25 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്സൈറ്റിലുള്ള SCDD I.T.I ADMISSION 2024 എന്ന ലിങ്കിലുടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.ടി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്.  ജൂലൈ 25 നകം അപേക്ഷകൾ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യങ്കാളി  ഭവൻ, വെള്ളയമ്പലം, കവടിയാർ പി ഒ, തിരുവനന്തപുരം, ഫോൺ നം 0471 2316680 ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ് സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ നം. 0495 2371451 ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ നിന്നും വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നും ലഭിക്കും.

Related Topics

Share this story