Times Kerala

 സ്‌കോളർഷിപ്പ് തുക വർധിപ്പിച്ചു

 
 ചെറിയ മുണ്ടം ഐടിഐയിൽ വനിതകളുടെ എബിലിറ്റി സെൻറർ നിർമിക്കുന്നതിന് 40 ലക്ഷം രൂപ നൽകും:മന്ത്രി
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾ സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് എന്ന പേരിൽ ഏകീകരിക്കുകയും സ്‌കോളർഷിപ്പ് തുക 10,000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും BLIND/PH സ്‌കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ് എന്നും പുനർനാമകരണം ചെയ്തു. എൻകറേജ് ടാലന്റ് ഇൻ ലിറ്ററേച്ചർ, എൻകറേജ് ടാലന്റ് ഇൻ മ്യൂസിക് ആർട്‌സ് ആൻഡ് പെർഫോമിംഗ് ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവ ഏകീകരിച്ച് എൻകറേജ് ടാലന്റ് അവാർഡ് എന്നും ആസ്പയർ സ്‌കോളർഷിപ്പിന്റെ പേര് റിസർച്ച് അവാർഡ് എന്നും പുനർനാമകരണം ചെയ്തതായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Related Topics

Share this story