കിക്മ എം.ബി.എ പ്രവേശനം

admission
 മലപ്പുറം: സഹകരണ വകുപ്പിന് കീഴിലുള്ള  സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2022-24 എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്ക് ജൂണ്‍ 24ന് രാവിലെ 10 മുതല്‍ മുതല്‍ 12.30 വരെ മാവിന്‍കുന്നിലെ  സഹകരണ പരിശീലന കോളജില്‍ അഭിമുഖം നടത്തും.ബിരുദത്തിന്  50ശതമാനം മാര്‍ക്കും മാറ്റ്, സീ മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയവര്‍ക്കും പ്രവേശന പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക്  വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം.സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ബിരുദ അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍: 9288130094,8547618290.

Share this story