ഐ.ടി.ഐ. പ്രവേശനം: അപേക്ഷതീയതി നീട്ടി

admission
 

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 10 വരെ നീട്ടി. അക്ഷയകേന്ദ്രം മുഖേനയും www.itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും www.det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനെയും അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ.

കോട്ടയം: പെരുവ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ രണ്ടു ട്രേഡുകളിൽ പ്രവേശനത്തിനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. അക്ഷയകേന്ദ്രം മുഖേനയോ www.itiadmissions.gov.in വെബ് സൈറ്റ് മുഖേനയോ അപേക്ഷിക്കാം.

Share this story