സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

 സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
 യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന മത്സര പരീക്ഷകളെകുറിച്ച്  യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ടി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കിഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ വി.എന്‍.കെ അക്കാദമിയുടെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വൈ .എം.സി.എ ഹാളില്‍ ജൂണ്‍ 24 ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭാരത സര്‍ക്കാര്‍ നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, വി.എന്‍.കെ മാനേജിങ് ഡയറക്ടര്‍ വിനോദ് കുമാര്‍, നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അലിസാബ്രിന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറും ചര്‍ച്ച ക്ളാസും യൂ.പി .എസ്.സി പരിശീലകനായ ഡോ.അനില്‍ കുമാര്‍ ബാജ്പേയ്, നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റി ചെയര്‍മാന്‍ പ്രജീഷ് നിര്‍ഭയ എന്നിവര്‍ നയിക്കും. സൗജന്യമായി സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍ 24 ന് രാവിലെ 9 മണിക്ക് വൈ.എം.സി.എ ഹാളില്‍ എത്തിച്ചേരണം. ഫോണ്‍- 9567555636

Share this story